മേവര്‍ക്കല്‍ സ്കൂളിലെ പരിസ്ഥിതി ക്ലബ് കഴിഞ്ഞ തിങ്കളാഴ്ച കരവാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു. വയലുകളും തോടുകളും നികത്തുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയും ഭൂഗര്‍ഭ ജലം പോലും ഊറ്റിയെടുക്കുന്ന വെള്ള കമ്പനികളും ഗ്രാമങ്ങളില്‍ പോലും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി ക്ലബ് ആരംഭിക്കുന്നത് വഴി കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃക ആകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിനു മുന്പായി സ്കൂള്‍ മുറ്റത്തെ, കുട്ടികളുടെ വൃക്ഷ മുത്തശ്ശിയായ, നൂറു കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള പ്ലാവിനെ ആദരിക്കുകയുണ്ടായി. മരങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്ലാവിനെചുറ്റും കൂടി നിന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തു.
തുടര്‍ച്ചയായി ഏഴാം കൊല്ലവും ശുചിത്വത്തിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്കാരം വാങ്ങിയ ആറ്റിങ്ങല്‍ നഗരസഭയുടെ ചെയര്‍പേഴ്സന്‍ ശ്രീമതി എസ്. കുമാരിയെ ചടങ്ങില്‍ വച്ച് ആദരിച്ചു. പരിസ്ഥിതി ക്ലബ് തുടങ്ങിയതിന് കുട്ടികളെയും അദ്ധ്യാപകരെയും അഭിനന്ദിച്ച ശ്രീമതി എസ്. കുമാരി, നഗരസഭയ്ക്ക് ലഭിച്ച പുരസ്കാരം ആറ്റിങ്ങലിലെ ജനങ്ങളുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണെന്ന് പറഞ്ഞു. നിശ്ചയദാര്‍ഡ്യത്തോടെ, ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ എന്തും സാധ്യമാകും എന്ന ഉപദേശം കുട്ടികള്‍ക്ക് നല്‍കിയാണ് നഗരസഭ അദ്ധ്യക്ഷ പ്രസംഗം അവസാനിപ്പിച്ചത്.
ഉദ്ഘാടനത്തിനു മുന്‍പ് പരിസ്ഥിതി ക്ലബിന്റെ ചുമതല ഉള്ള ഷെമീന ടീച്ചര്‍ പരിസ്ഥിതി ക്ലബ് തുടങ്ങാനുള്ള സാഹചര്യവും കഴിഞ്ഞ ഒന്ന് രണ്ട് കൊല്ലമായി സ്കൂളിലെ കുട്ടികള്‍ നടത്തി വരുന്ന പരിസ്ഥിതിപ്രവര്‍ത്തനങ്ങളെയും കുറിച്ച് സവിസ്തരം പറഞ്ഞിരുന്നു. പ്രശസ്ത കവയിത്രി സുഗത കുമാരി ടീച്ചറെ കാണാന്‍ പോയതായിരുന്നു അതില്‍ പ്രധാനം. ടീച്ചറെ സന്ദര്‍ശിച്ചതിനു ശേഷം സ്കൂളിനു സമീപത്തെ ഒരു കുളം വൃത്തിയാക്കണമെന്നുആവശ്യപ്പെട്ട് കരവാരം പഞ്ചായത്ത് പ്രസിഡന്റ് നിവേദനം നല്‍കിയ കാര്യം ടീച്ചര്‍ അനുസ്മരിച്ചു. പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ക്കൊപ്പം തിരഞ്ഞെടുത്ത കുട്ടികള്‍ക്കും വേദി പങ്കിടാന്‍ അവസരം നല്‍കിയതാണ് ചടങ്ങിന്റെ പ്രത്യേകതയായി ടീച്ചര്‍ എടുത്തു പറഞ്ഞത്.
ചടങ്ങില്‍ വച്ച് പരിസ്ഥിതിസംരക്ഷണം വിഷയമാക്കി കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ശ്രീമതി എസ്. കുമാരി പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി എം ഷീല കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു.
കരവാരം പഞ്ചായത്തിലെ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി ആര്‍ രാജീവ്, വാര്‍ഡ് മെമ്പര്‍ മേവര്‍ക്കല്‍ നാസര്‍, ബി ആര്‍ സി ട്രെയിനര്‍ റാണി ടീച്ചര്‍, എസ് എം സി അംഗം ശ്രീ സി വി നാരായണന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. അയ്യപ്പ പണിക്കരുടെ കാടെവിടെ മക്കളെ എന്ന കവിത ഈണത്തില്‍ ചൊല്ലി റാണി ടീച്ചര്‍ യോഗത്തിന് കാവ്യഭംഗി നല്‍കിയപ്പോള്‍, സി വി നാരായണന്‍ നായര്‍ പരിസ്ഥിതിയെ കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി നിര്‍വചിച്ചു.
ചടങ്ങിനുഏറ്റവുമധികം ശോഭ നല്‍കിയത് കുട്ടികളുടെ പ്രസംഗങ്ങളും, കവിതാലാപനവും ചെറു കുറിപ്പുകളുടെ അവതരണവും ആയിരുന്നു.
അഞ്ചാം ക്ലാസിലെ അഭിരാമി പ്രസംഗിക്കുന്നു
അഞ്ചാം ക്ലാസിലെ അപ് സര പ്രസംഗിക്കുന്നു
നാലാം ക്ലാസിലെ ദീപ്തി ദിനേഷ് പ്രസംഗിക്കുന്നു
നാലാം ക്ലാസിലെ ദിയ കവിത ചൊല്ലുന്നു
മൂന്നാം ക്ലാസിലെ ഗോവിന്ദ് പ്രസംഗിക്കുന്നു
രണ്ടാം ക്ലാസിലെ നീലാഞ്ജന കുറിപ്പ് അവതരിപ്പിക്കുന്നു
പരിതസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘടനത്തിലൂടെ കുരുന്നു മനസുകളില്‍ ഒത്തിരി അറിവിന്റെ പ്രകാശം പരത്തിയ എല്ലാ സംഘാടകരും അഭിനന്ദനം അര്‍ഹിക്കുന്നു.ഇതുപോലുള്ള അറിവിന്റെ ചെറു ജാലകങ്ങള്‍ ഇനിയും ഒത്തിരി തുറക്കുമാറാകട്ടെ.....
ReplyDelete