Thursday 26 June 2014

മേവര്‍ക്കല്‍ സ്കൂളിലെ പോതുയോഗം ഇന്ന്

മേവര്‍ക്കല്‍ സ്കൂളിലെ പോതുയോഗം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ സുഭാഷ്‌  ഉദ്ഘാടനം ചെയ്യും. അടുത്ത രണ്ടു കൊല്ലത്തേക്കുള്ള സ്കൂള്‍ മാനേജ്‌മന്റ്‌ കമ്മിറ്റിയെ യോഗം തിരഞ്ഞെടുക്കും.
 


 

അഞ്ചാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അഭിരാമിയ്ക്ക് അമ്മ സര്‍ സ്മാരക പുരസ്കാരം നല്‍കും. മികച്ച കായിക പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാം ക്ലാസ്സിലെ അജ്മിതയ്ക്ക് കായിക പ്രതിഭയ്ക്കുള്ള സമ്മാനം നല്‍കും. സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അശ്വന്ത് എം ലാലിന് എസ് എസ് എല്‍ സി-യ്ക്ക് മികച്ച വിജയം നേടിയതിനു എസ് എം സി-യുടെ ഉപഹാരവും നല്‍കുന്നു.




എല്ലാവര്‍ക്കും സ്വാഗതം.

Sunday 22 June 2014

Reading Day @ Mevarkal LPS

യശ:ശരീരനായ പി എന്‍ പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 വായനാ ദിനമായി മേവര്‍ക്കല്‍ സ്കൂളിലും ആചരിച്ചു. വായനയുടെ ആവശ്യകതയെയും ഉപയോഗത്തെയും കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. ധാരാളം കുട്ടികള്‍ വായനാ ദിനത്തെ കുറിച്ച് പോസ്റ്ററുകളും ബാനറുകളും നിര്‍മ്മിച്ച്‌ കൊണ്ട് വന്നിരുന്നു.

ഇങ്ങിനെയുള്ള പതിവ് പ്രവര്‍ത്തനങ്ങളെ കൂടാതെ സ്കൂള്‍ വയനസാലയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും തീരുമാനിച്ചു. ഇപ്പോള്‍ വളരെ കുറച്ചു പുസ്തകങ്ങള്‍ മാത്രമേ വയനസാലയില്‍ ഉള്ളൂ. കുട്ടികളുടെയും നാട്ടുകാരുടെയും സഹകരനത്ത്തോട് കൂടി കൂടുതല്‍ പുസ്തകങ്ങള്‍ സമാഹരിക്കാനാണ് ശ്രമിക്കുന്നത്.


 ജൂണ്‍ 19-ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടി സ്കൂളിനു സമീപത്തുള്ള വീടുകളില്‍ നിന്ന് പുസ്തകങ്ങളും പുസ്തകങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ഒരു തുകയും സമാഹരിചിട്ടുണ്ട്. പുസ്തകങ്ങള്‍ ഉള്ളവര്‍ പുസ്തകങ്ങളും ഇല്ലാത്തവര്‍ ചെറിയ തുകകളും ആണ് സംഭാവന ആയി തന്നത്.
അടുത്ത വായന ദിനം ആകുമ്പോഴേക്കും മികച്ച ഒരു വായന ശാല സ്കൂളില്‍ നിലവില്‍ വരുത്തണം എന്നതാണ് ഉദ്ദേശം.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു,

Thursday 5 June 2014

Environment day celebrated in Mevarkal LPS

 
സ്കൂളില്‍ പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു. കുട്ടികള്‍ ഘോഷയാത്രയായി പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി ഞാറയ്ക്കാട്ടുവിളയിലേക്ക് പോയി. അവിടെ വിവിധ സ്ഥലങ്ങളിലായി ഞാറ നടണം എന്നായിരുന്നു ഉദ്ദേശം. ഞാറയ്ക്കാട്ടുവിളയില്‍ ഇപ്പോള്‍ എങ്ങും തന്നെ ഞാറ ഇല്ലാത്ത അവസ്ഥയാണ്. പക്ഷെ ഞങ്ങള്‍ വാങ്ങി വച്ചിരുന്ന ഞാറ പട്ടു പോയതിനാല്‍ ആ പദ്ധതി  ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും വാക, തെക്ക്, ആഞ്ഞിലി, മഹാഗണി തുടങ്ങിയവ  ഞാറയ്ക്കാട്ടുവിള റോഡിന്‍റെ ഇരു ഭാഗത്തുമായി നട്ടു. കുട്ടികളുടെ അംഗന്‍വാടിയിലും പിന്നെ ചില വീടുകളുടെ മുന്‍പിലും നട്ടു.


കഴിഞ്ഞ പരിസ്ഥിതി ദിനത്തിന് റോഡിന്‍റെ വശങ്ങളില്‍ മാത്രമേ വൃക്ഷതൈകള്‍ നട്ടിരുന്നുള്ളൂ. ദൌര്‍ഭാഗ്യവശാല്‍ അന്ന് നട്ട ഭൂരിപക്ഷം തൈകളും ഇന്ന്  നിലവിലില്ല. അത് കൊണ്ടാണ് ഇത്തവണ കുറച്ചു തൈകള്‍ വീടുകളിലും നടാന്‍ എന്ന് തീരുമാനിച്ചത്. ഭൂമിയും പ്രകൃതിയും സംരക്ഷിക്കാം എന്ന പ്രതിജ്ഞ ചൊല്ലിയാണ് വൃക്ഷത്തൈ നടീല്‍ തുടങ്ങിയത്.

കൂടുതല്‍ വൃക്ഷങ്ങള്‍ നടുക വഴി ആഗോളതാപനത്തെ തടുക്കുകയും അത് വഴി ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യമായ "സമുദ്രനിരപ്പ് ഉയര്ത്താതിരിക്കൂ" എന്ന ആശയത്തിനെ പ്രാവര്‍ത്തികമാക്കുകയും ചെയ്യാം. അതിനാലാണ് കുട്ടികള്‍ക്ക്  വൃക്ഷത്തൈ നടീല്‍ഒരു ശീലമായി മാറാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

Monday 2 June 2014

പ്രവേശനോത്സവ കാഴ്ചകള്‍






കരവാരം പഞ്ചായത്ത് തല പ്രവേശനോത്സവം വര്‍ണ്ണാഭമായ ചടങ്ങുകളോടെ മേവര്‍ക്കല്‍ സ്കൂളില്‍ വച്ച് നടന്നു. ഇത് ആദ്യമായാണ് സ്കൂളിനു ഈ ബഹുമതി ലഭിക്കുന്നത്. ഒന്നാം ക്ലാസ്സില്‍ 30 കുട്ടികള്‍ ആണ് പ്രവേശനം നേടിയത്. ഈ കുട്ടികളെ അക്ഷര ദീപവും നല്‍കി ക്ലാസ്സ്‌ മുറിയിലേക്ക് പ്രവേശിപ്പിച്ചതിന് ശേഷം കരവാരം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ. സുഭാഷ്‌ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മേവര്‍ക്കല്‍ സ്കൂളില്‍ തന്നെ കുട്ടികളെ ചേര്‍ക്കാന്‍ തീരുമാനമെടുത്ത 30 രക്ഷ കര്ത്താക്കളെയും അദേഹം അഭിനന്ദിച്ചു. പഞ്ചായത്തിലെ മറ്റു പല സ്കൂളുകളിലും പത്തില്‍ താഴെ കുട്ടികള്‍ മാത്രം അഡ്മിഷന്‍ എടുതിരുക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ രക്ഷകര്‍ത്താക്കളുടെ തീരുമാനം മാതൃകാപരവും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നു എന്ന നിലയില്‍ സാമൂഹ്യ പ്രാധാന്യം ഉള്ളതുമാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. 



പുതിയ കുട്ടികള്‍ക്കായി ആലംകോട് മുഹമ്മദ് സാലി ആന്‍ഡ്‌ കമ്പനി ഉടമ ശ്രീ മുഹമ്മദ് മനോജ്‌ സംഭാവന ചെയ്ത 30 കുടകളും ആലംകോട് പ്രവര്‍ത്തിക്കുന്ന അല്‍ അസ്വാന്‍ എന്ന സന്നദ്ധ സംഘടന സംഭാവന ചെയ്ത 30 ബാഗുകളും അദേഹം കുട്ടികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: പി ആര്‍ രാജീവ്‌ സംസാരിച്ചു. ചടങ്ങിനു ശേഷം എല്ലാവര്ക്കും പായസ വിതരണം നടത്തി. ഉച്ചയോടെ മഴയ്ക്ക്‌ മുന്‍പേ തന്നെ പ്രവേശനോത്സവം. നാട്ടുകാരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും എല്ലാം നല്ല പ്രതികരണം ആയിരുന്നു. അടുത്ത കാലത്തൊന്നും സ്കൂള്‍ അംഗണം ഇത്രയും വലിയ ജനക്കൂട്ടത്തിനു സാക്ഷിയായിട്ടില്ല. 

ജനങ്ങളുടെ നിര്‍ലോഭമായ പിന്തുണ ഈ അധ്യയന വര്ഷം മെച്ചപെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികള്‍ക്കും തീര്‍ച്ചയായും പ്രചോദനമേകും. .