സ്കൂളില്‍ പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു. കുട്ടികള്‍ ഘോഷയാത്രയായി പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി ഞാറയ്ക്കാട്ടുവിളയിലേക്ക് പോയി. അവിടെ വിവിധ സ്ഥലങ്ങളിലായി ഞാറ നടണം എന്നായിരുന്നു ഉദ്ദേശം. ഞാറയ്ക്കാട്ടുവിളയില്‍ ഇപ്പോള്‍ എങ്ങും തന്നെ ഞാറ ഇല്ലാത്ത അവസ്ഥയാണ്. പക്ഷെ ഞങ്ങള്‍ വാങ്ങി വച്ചിരുന്ന ഞാറ പട്ടു പോയതിനാല്‍ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും വാക, തെക്ക്, ആഞ്ഞിലി, മഹാഗണി തുടങ്ങിയവ ഞാറയ്ക്കാട്ടുവിള റോഡിന്‍റെ ഇരു ഭാഗത്തുമായി നട്ടു. കുട്ടികളുടെ അംഗന്‍വാടിയിലും പിന്നെ ചില വീടുകളുടെ മുന്‍പിലും നട്ടു.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിന് റോഡിന്‍റെ വശങ്ങളില്‍ മാത്രമേ വൃക്ഷതൈകള്‍ നട്ടിരുന്നുള്ളൂ. ദൌര്‍ഭാഗ്യവശാല്‍ അന്ന് നട്ട ഭൂരിപക്ഷം തൈകളും ഇന്ന് നിലവിലില്ല. അത് കൊണ്ടാണ് ഇത്തവണ കുറച്ചു തൈകള്‍ വീടുകളിലും നടാന്‍ എന്ന് തീരുമാനിച്ചത്. ഭൂമിയും പ്രകൃതിയും സംരക്ഷിക്കാം എന്ന പ്രതിജ്ഞ ചൊല്ലിയാണ് വൃക്ഷത്തൈ നടീല്‍ തുടങ്ങിയത്.
കൂടുതല്‍ വൃക്ഷങ്ങള്‍ നടുക വഴി ആഗോളതാപനത്തെ തടുക്കുകയും അത് വഴി ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യമായ "സമുദ്രനിരപ്പ് ഉയര്ത്താതിരിക്കൂ" എന്ന ആശയത്തിനെ പ്രാവര്‍ത്തികമാക്കുകയും ചെയ്യാം. അതിനാലാണ് കുട്ടികള്‍ക്ക് വൃക്ഷത്തൈ നടീല്‍ഒരു ശീലമായി മാറാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
No comments:
Post a Comment