കരവാരം പഞ്ചായത്ത് തല
പ്രവേശനോത്സവം വര്‍ണ്ണാഭമായ ചടങ്ങുകളോടെ മേവര്‍ക്കല്‍ സ്കൂളില്‍ വച്ച് നടന്നു. ഇത്
ആദ്യമായാണ് സ്കൂളിനു ഈ ബഹുമതി ലഭിക്കുന്നത്. ഒന്നാം ക്ലാസ്സില്‍ 30 കുട്ടികള്‍ ആണ് പ്രവേശനം നേടിയത്.
ഈ കുട്ടികളെ അക്ഷര ദീപവും നല്‍കി ക്ലാസ്സ് മുറിയിലേക്ക് പ്രവേശിപ്പിച്ചതിന് ശേഷം
കരവാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. സുഭാഷ് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം
ചെയ്തു. മേവര്‍ക്കല്‍ സ്കൂളില്‍ തന്നെ കുട്ടികളെ ചേര്‍ക്കാന്‍ തീരുമാനമെടുത്ത 30 രക്ഷ കര്ത്താക്കളെയും അദേഹം
അഭിനന്ദിച്ചു. പഞ്ചായത്തിലെ മറ്റു പല സ്കൂളുകളിലും പത്തില്‍ താഴെ കുട്ടികള്‍
മാത്രം അഡ്മിഷന്‍ എടുതിരുക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ രക്ഷകര്‍ത്താക്കളുടെ
തീരുമാനം മാതൃകാപരവും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നു എന്ന നിലയില്‍ സാമൂഹ്യ
പ്രാധാന്യം ഉള്ളതുമാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ
കുട്ടികള്‍ക്കായി ആലംകോട് മുഹമ്മദ് സാലി ആന്‍ഡ് കമ്പനി ഉടമ ശ്രീ മുഹമ്മദ് മനോജ്
സംഭാവന ചെയ്ത 30 കുടകളും ആലംകോട് പ്രവര്‍ത്തിക്കുന്ന
അല്‍ അസ്വാന്‍ എന്ന സന്നദ്ധ സംഘടന സംഭാവന ചെയ്ത 30 ബാഗുകളും
അദേഹം കുട്ടികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: പി ആര്‍ രാജീവ് സംസാരിച്ചു. ചടങ്ങിനു ശേഷം
എല്ലാവര്ക്കും പായസ വിതരണം നടത്തി. ഉച്ചയോടെ മഴയ്ക്ക് മുന്‍പേ തന്നെ പ്രവേശനോത്സവം. നാട്ടുകാരില്‍ നിന്നും രക്ഷിതാക്കളില്‍
നിന്നും എല്ലാം നല്ല പ്രതികരണം ആയിരുന്നു. അടുത്ത കാലത്തൊന്നും സ്കൂള്‍ അംഗണം ഇത്രയും
വലിയ ജനക്കൂട്ടത്തിനു സാക്ഷിയായിട്ടില്ല.
ജനങ്ങളുടെ നിര്‍ലോഭമായ
പിന്തുണ ഈ അധ്യയന വര്ഷം മെച്ചപെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ അധ്യാപകരെയും
വിദ്യാര്‍ത്ഥികള്‍ക്കും തീര്‍ച്ചയായും പ്രചോദനമേകും. .
No comments:
Post a Comment