Thursday, 5 June 2014

Environment day celebrated in Mevarkal LPS

 
സ്കൂളില്‍ പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു. കുട്ടികള്‍ ഘോഷയാത്രയായി പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി ഞാറയ്ക്കാട്ടുവിളയിലേക്ക് പോയി. അവിടെ വിവിധ സ്ഥലങ്ങളിലായി ഞാറ നടണം എന്നായിരുന്നു ഉദ്ദേശം. ഞാറയ്ക്കാട്ടുവിളയില്‍ ഇപ്പോള്‍ എങ്ങും തന്നെ ഞാറ ഇല്ലാത്ത അവസ്ഥയാണ്. പക്ഷെ ഞങ്ങള്‍ വാങ്ങി വച്ചിരുന്ന ഞാറ പട്ടു പോയതിനാല്‍ ആ പദ്ധതി  ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും വാക, തെക്ക്, ആഞ്ഞിലി, മഹാഗണി തുടങ്ങിയവ  ഞാറയ്ക്കാട്ടുവിള റോഡിന്‍റെ ഇരു ഭാഗത്തുമായി നട്ടു. കുട്ടികളുടെ അംഗന്‍വാടിയിലും പിന്നെ ചില വീടുകളുടെ മുന്‍പിലും നട്ടു.


കഴിഞ്ഞ പരിസ്ഥിതി ദിനത്തിന് റോഡിന്‍റെ വശങ്ങളില്‍ മാത്രമേ വൃക്ഷതൈകള്‍ നട്ടിരുന്നുള്ളൂ. ദൌര്‍ഭാഗ്യവശാല്‍ അന്ന് നട്ട ഭൂരിപക്ഷം തൈകളും ഇന്ന്  നിലവിലില്ല. അത് കൊണ്ടാണ് ഇത്തവണ കുറച്ചു തൈകള്‍ വീടുകളിലും നടാന്‍ എന്ന് തീരുമാനിച്ചത്. ഭൂമിയും പ്രകൃതിയും സംരക്ഷിക്കാം എന്ന പ്രതിജ്ഞ ചൊല്ലിയാണ് വൃക്ഷത്തൈ നടീല്‍ തുടങ്ങിയത്.

കൂടുതല്‍ വൃക്ഷങ്ങള്‍ നടുക വഴി ആഗോളതാപനത്തെ തടുക്കുകയും അത് വഴി ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യമായ "സമുദ്രനിരപ്പ് ഉയര്ത്താതിരിക്കൂ" എന്ന ആശയത്തിനെ പ്രാവര്‍ത്തികമാക്കുകയും ചെയ്യാം. അതിനാലാണ് കുട്ടികള്‍ക്ക്  വൃക്ഷത്തൈ നടീല്‍ഒരു ശീലമായി മാറാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

Monday, 2 June 2014

പ്രവേശനോത്സവ കാഴ്ചകള്‍






കരവാരം പഞ്ചായത്ത് തല പ്രവേശനോത്സവം വര്‍ണ്ണാഭമായ ചടങ്ങുകളോടെ മേവര്‍ക്കല്‍ സ്കൂളില്‍ വച്ച് നടന്നു. ഇത് ആദ്യമായാണ് സ്കൂളിനു ഈ ബഹുമതി ലഭിക്കുന്നത്. ഒന്നാം ക്ലാസ്സില്‍ 30 കുട്ടികള്‍ ആണ് പ്രവേശനം നേടിയത്. ഈ കുട്ടികളെ അക്ഷര ദീപവും നല്‍കി ക്ലാസ്സ്‌ മുറിയിലേക്ക് പ്രവേശിപ്പിച്ചതിന് ശേഷം കരവാരം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ. സുഭാഷ്‌ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മേവര്‍ക്കല്‍ സ്കൂളില്‍ തന്നെ കുട്ടികളെ ചേര്‍ക്കാന്‍ തീരുമാനമെടുത്ത 30 രക്ഷ കര്ത്താക്കളെയും അദേഹം അഭിനന്ദിച്ചു. പഞ്ചായത്തിലെ മറ്റു പല സ്കൂളുകളിലും പത്തില്‍ താഴെ കുട്ടികള്‍ മാത്രം അഡ്മിഷന്‍ എടുതിരുക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ രക്ഷകര്‍ത്താക്കളുടെ തീരുമാനം മാതൃകാപരവും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നു എന്ന നിലയില്‍ സാമൂഹ്യ പ്രാധാന്യം ഉള്ളതുമാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. 



പുതിയ കുട്ടികള്‍ക്കായി ആലംകോട് മുഹമ്മദ് സാലി ആന്‍ഡ്‌ കമ്പനി ഉടമ ശ്രീ മുഹമ്മദ് മനോജ്‌ സംഭാവന ചെയ്ത 30 കുടകളും ആലംകോട് പ്രവര്‍ത്തിക്കുന്ന അല്‍ അസ്വാന്‍ എന്ന സന്നദ്ധ സംഘടന സംഭാവന ചെയ്ത 30 ബാഗുകളും അദേഹം കുട്ടികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: പി ആര്‍ രാജീവ്‌ സംസാരിച്ചു. ചടങ്ങിനു ശേഷം എല്ലാവര്ക്കും പായസ വിതരണം നടത്തി. ഉച്ചയോടെ മഴയ്ക്ക്‌ മുന്‍പേ തന്നെ പ്രവേശനോത്സവം. നാട്ടുകാരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും എല്ലാം നല്ല പ്രതികരണം ആയിരുന്നു. അടുത്ത കാലത്തൊന്നും സ്കൂള്‍ അംഗണം ഇത്രയും വലിയ ജനക്കൂട്ടത്തിനു സാക്ഷിയായിട്ടില്ല. 

ജനങ്ങളുടെ നിര്‍ലോഭമായ പിന്തുണ ഈ അധ്യയന വര്ഷം മെച്ചപെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികള്‍ക്കും തീര്‍ച്ചയായും പ്രചോദനമേകും. .

Friday, 30 May 2014

Kamala teacher retires



Smt. K. Kamala, our headmistress for the last four years, is retiring on 31-5-2014. We take this occasion to salute her dedicated service and mature leadership. Without her calm guidance, the progress we have made in the last four years would not have been possible.

She joined as Headmistress in our school on 22-4-2010, after nearly three decades of teaching in various government schools. She used every bit of her expertise and knowledge for the betterment of the school and the students.  

We warmly recollect the effort she has put in during various events and activities in our school in the past four years. And we wish her a happy and peaceful retirement life.


 

 

 


Here are some moments with her in our school. Miss you for sure, Madam!

Tuesday, 24 December 2013

Harvest festival in Mevarkal LPS



Have you been to Mevarkal LPS lately? The school now has a nice little vegetable garden surrounding it. You can find eight varieties of vegetables: Beans (Payar), Bitter Gourd (paaval), Ladies finger (Venda), Cauliflower, Spinach (Cheera), Yam (Chena), Cabbage (Muttakkose), and Bottle Gourd (Churrakka).The vegetable garden has created a lovely green ring around the school.

 


The garden is the result of school's collaboration with the local Krishi Bhavan. The agricultural department offered the initial finance to buy seeds and fertilizers. Some local farmers too offered their advice and active help. Mr. Premachandran, a teacher in the school, organized the activities, especially the timely watering of plants.

Students have participated wholeheartedly. They helped the teachers and farmers in watering the plants and cleaning up the buds.They also recorded details of various stages of the plants' growth in their diaries. See a sample diary here.



 

 

The result is an impressive garden. A couple of days ago Karavaram panchayath president Sri. K. Subhash came down to the school and lauded the people behind the project. He also officially inaugurated the harvest of the vegetable garden in Mevarkal LPS.


 
The school Headmistress, Smt. K. Kamala, who is due to retire after this academic year, said that the proceeds of the harvest will be used for preparing students' daily lunch. She added that by the current market value of vegetables, the proceeds will be worth thousands of Rupees.

At a time when the vegetable cultivation is getting disappeared from the village, Mevarkal LPS well and truly has shown the way for attaining food self-sufficiency.

If you're staying nearby, have a look at the school vegetable garden. It's worth visiting.

 

Wednesday, 11 December 2013

Mevarkal LPS students put up a creditable performance in Kilimanoor sub-district school festival



ഡിസംബര്‍ 3-6 തീയതികളില്‍ കിളിമാനൂര്‍ ആര്‍ ആര്‍ വി സ്കൂളില്‍ നടന്ന കിളിമാനൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ മേവര്‍ക്കല്‍ എല്‍ പി എസിലെ കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വച്ചു.

എല്‍ പി വിഭാഗം കടം കഥ മത്സരത്തില്‍ രണ്ടാം ക്ലാസിലെ നീലാഞ്ജന എന്‍. ഡി. എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം നേടി. കഥാകഥനത്തിലും നീലാഞ്ജയ്ക്ക് എ ഗ്രേഡ് ലഭിച്ചു. നാലാം ക്ലാസിലെ ദീപ്തി ദിനേഷിന് മലയാളം പ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് കിട്ടി.

ഒപ്പം നടന്ന അറബിക് കലോത്സവത്തില്‍ നാലാം ക്ലാസിലെ നൌഫിയ എന്‍.  എ ഗ്രേഡ് നേടി. ഖുര്‍ആന്‍ പാരായണത്തില്‍ നാലാം ക്ലാസിലെ ദിയ എ. എസ്. എ ഗ്രേഡ് വാങ്ങി. മൊത്തം സ്കൂളിനു 25 പോയിന്റ്‌ ലഭിച്ചു.

കലോത്സവത്തില്‍ മുന്‍പേ നടന്ന യുറീക്ക വിജ്ഞാനോത്സവത്തില്‍ നാലാം ക്ലാസിലെ രാജലക്ഷ്മി ആര്‍. മികച്ച കുട്ടിയായി തിരഞ്ഞെടുക്കപ്പെട്ടു.

സമ്മാനങ്ങള്‍ നേടിയവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

Thursday, 31 October 2013

Two medals for Mevarkal LPS in sub-district school sports fest

ഇന്നലെ കിളിമാനൂരില്‍ നടന്ന ഉപജില്ല സ്കൂള്‍ കായിക മേളയില്‍ മേവര്‍ക്കല്‍ എല്‍ പി എസിലെ കുട്ടികള്‍ രണ്ടു മെഡലുകള്‍ നേടി. എല്‍ പി കിഡീസ് ഗേള്‍സ്  വിഭാഗത്തിലെ 4 x 100 മീറ്റര്‍ റിലേയില്‍ (LP Kiddies Girls 4 x 100 m relay) നമ്മുടെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി.

വ്യക്തിഗത ഇനത്തില്‍ എല്‍ പി കിഡീസ് ഗേള്‍സ്  വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം ക്ലാസിലെ എ. അജിമിത രണ്ടാം സ്ഥാനം നേടി. കായിക മേളയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളിന്റെ ഹാര്‍ദവമായ അഭിനന്ദനങ്ങള്‍.

Friday, 27 September 2013

സ്കൂള്‍ വാന്‍ യാഥാര്‍ത്ഥ്യമാകുന്നു: ഉദ്ഘാടനം ഒക്ടോബര്‍ 2-ന്

മേവര്‍ക്കല്‍ സ്കൂളിലേക്ക് ഒരു വാന്‍ വാങ്ങുക എന ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ഒക്ടോബര്‍ 2, ഈ ഗാന്ധി ജയന്തി ദിനത്തില്‍ ആറ്റിങ്ങല്‍ എം എല്‍ എ ശ്രീ ബി. സത്യന്‍ സ്കൂള്‍ വാന്‍ ഫ്ളാഗ് ഓഫ്‌ ചെയ്യുന്നു. അദ്ദേഹം  എം എല്‍ എ ഫണ്ടില്‍ നിന്ന് 5.5 ലക്ഷം വാന്‍ വാങ്ങുന്നതിന് വേണ്ടി നല്‍കിയിരുന്നു.



ഇതിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ഇതിന്റെ ഭാരവാഹികള്‍ക്ക് ഒപ്പം ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇതുമായി സഹകരിച്ച നാട്ടുകാരുമൊക്കെ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നു. നാട്ടുകാരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇതൊരിക്കലും സാധ്യമാകുമായിരുന്നില്ല.113 കൊല്ലം പഴക്കമുള്ള ഈ സ്കൂള്‍ ഇനിയും നിരവധി കൊല്ലം കുരുന്നുകള്‍ക്ക് അക്ഷരം പഠിക്കുന്നതിനുള്ള വേദിയാകുന്നതിനു ഈ വാന്‍ ഉപകരിക്കുമെന്ന് പ്രത്യാശിച്ചു കൊണ്ട്, എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.